എയിംസിലെ നഴ്​സിന്​ കോവിഡ്​; ഡോക്​ടർമാരുൾപ്പെടെ 35 ജീവനക്കാർ ക്വാറൻറീനിൽ

ന്യൂഡൽഹി: ഡൽഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ് മെയിൽ നഴ്സി​ന്​ കോവിഡ്​ സ്ഥിരീകരിച്ചു. ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ ജോലിചെയ്യുന്നയാൾ കോവിഡ്​ പോസിറ്റീവാ​െണന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ ഡോക്​ടർമാർ ഉൾപ്പെടെ 35 പേരെ ക്വാറൻറീൻ ചെയ്​തു.

നഴ്​സുമായി സമ്പർക്കത്തിലുണ്ടായിരുന്ന രോഗികളു​െട സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ടെന്ന്​ എയിംസ്​ അധികൃതർ അറിയിച്ചു. ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ എല്ലാ ഡോക്​ടർമാരെയും നഴ്​സുമാരെയും പരിശോധനക്ക്​ വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്​.

ഡൽഹിയിലെ പ്രധാന കോവിഡ്​ ആശുപത്രിയായ ലോക്​നായക്​ ജയ്​പ്രകാശ്​ നാരായൺ ആശുപത്രിയിലെ ഡയറ്റീഷ്യനും വൈറസ്​ ബാധ സ്ഥിരീകരിച്ചിരുന്നു. ആശുപത്രി ജീവനക്കാർക്കിടെ നടത്തിയ പരിശോധനയിലാണ്​ ഡയറ്റീഷ്യന്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 56 ജീവനക്കാരെ ക്വാറൻറീൻ ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - 35 AIIMS doctors, nurses asked to self-quarantine -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.