ജയ്പുരിലെ ആശുപത്രിയിൽനിന്ന്​ 320 ഡോസ് കോവാക്‌സിന്‍ കാണാതായി

ജയ്​പുർ: ജയ്പുരിലെ എച്ച്​ബി കന്‍വാതിയ ആശുപത്രിയില്‍ നിന്ന് 320 ഡോസ് കോവിഡ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി. ഭാരത്​ ബയോടെക്കിന്‍റെ കൊറോണ വൈറസ്​ വാക്​സിൻ ആയ കോവാക്​സിൻ ആണ്​ ആശുപത്രിയിലെ ശീതികരണ സംവിധാനത്തിൽനിന്ന്​ കാണാതായത്​.

ചൊവ്വാഴ്ചയാണ് സംഭവം. ആശുപത്രി അധികൃതർ നൽകിയ പരാതിയെ തുടർന്ന്​ ശാസ്ത്രി നഗര്‍ പൊലീസ്​ കേസെടുത്ത്​ അന്വേഷണമാരംഭിച്ചു. ഞായറാഴ്ച ആശുപത്രിയിൽ 200 ഡോസ്​ വാക്​സിൻ ആണ്​ ഉണ്ടായിരുന്നത്​. തിങ്കളാഴ്ച 489 ഡോസ്​ കൂടി എത്തി. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 320 ഡോസ്​ കാണാതായതായി ക​ണ്ടെത്തുകയായിരുന്നു.

സുരക്ഷാ ഗാർഡുകൾ ഉള്ള ശീതീകരണ മുറിയിൽ നിന്ന്​ എങ്ങിനെ വാക്​സിനുകൾ കാണാതായെന്ന്​ ക​ണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്​ വരികയാണെന്ന്​ പൊലീസ്​ പറഞ്ഞു. വാക്‌സിന്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് സംശയിക്കുന്നത്. ഇ​േതക്കുറിച്ച്​ ആരോഗ്യവകുപ്പും അന്വേഷണം നടത്തും. 

Tags:    
News Summary - 320 doses of Covaxin 'missing' from Jaipur hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.