ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിൽ അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ്19 മരണ ം 32 ആയി. രോഗികളുടെ എണ്ണം 1190. പുതുതായി 92 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇന്നലെ മരണം സ്ഥിരീകരിച്ചത്. പുണെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ 52 കാരനും മുംബൈ േഫാർടിസ് ആശുപത്രിയിൽ 80 കാരനുമാണ് തിങ്കളാഴ്ച മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ മരണസംഖ്യ 10 ആയി. ഡാർജിലിങ് നോർത്ത് ബംഗാൾ മെഡിക്കൽകോളജാശുപത്രിയിൽ ചികിത്സയിലിരുന്ന സ്ത്രീയാണ് മരിച്ചത്.
മൂന്നുദിവസം മുമ്പ് ഉൈജ്ജയിനിയിൽ മരിച്ച 38കാരന് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതോടെയാണ് മധ്യപ്രദേശിലെ മരണസംഖ്യ മൂന്നായത്. ലുധിയാന സ്വദേശിനി പാട്യാല ആശുപത്രിയിൽ മരിച്ചതോടെ പഞ്ചാബിലെ മരണസംഖ്യ മൂന്നായി.
ഗുജറാത്ത്-6, കർണാടക- മൂന്ന്, ജമ്മു-കശ്മിർ, പശ്ചിമ ബംഗാൾ- രണ്ട് വീതം പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികൾ, 216.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.