ഇന്ത്യയിൽ 3167 കടുവകൾ; 2022ലെ കണക്ക് പുറത്തുവിട്ട് പ്രധാനമന്ത്രി മോദി

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും പുതിയ കടുവ സെൻസസ് ഡാറ്റ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടെന്ന് പ്രധാനമന്ത്രിപറഞ്ഞു. കണക്കുകൾ പ്രകാരം, 2022 ൽ ഇന്ത്യയിൽ 3167 കടുവകളുണ്ട്. 2018 ൽ രാജ്യത്ത് 2967 കടുവകളുണ്ടായിരുന്നുണ്ടായത്. 200 കടുവകളുടെ വർധനവാണുണ്ടായത്.

രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് കടുവകളുടെ എണ്ണം ഇരട്ടിയായതായും കണക്കുകൾ സൂചിപ്പിക്കുന്നു. 2006ൽ ഇന്ത്യയിൽ 1411 കടുവകളാണ് ഉണ്ടായിരുന്നത്. 2010 ആയപ്പോഴേക്കും അത് 1706 ആയി ഉയർന്നു.

ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനും അഭിമാനകരമാണിതെന്ന് പ്രോജക്ട് ടൈഗറിന്‍റെ 50ാം വാർഷികത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യം കടുവകളെ സംരക്ഷിക്കുക മാത്രമല്ല അവയ്ക്ക് വളരാനുള്ള ആവാസ വ്യവസ്ഥയും നൽകിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കടുവ ശ്രേണിയുള്ള രാജ്യമാണ് ഇന്ത്യ. ടുവകളുടെ എണ്ണത്തിലെ വർധനവ് വന്യജീവികളെ രക്ഷിക്കാൻ രാജ്യം എത്രമാത്രം അഭിവൃദ്ധിപ്പെട്ടുവെന്ന് തെളിയിച്ചു.

ഇന്ത്യൻ സംസ്കാരത്തിന്റെയും പുരാണങ്ങളുടെയും ഭാഗമാണ് കടുവയെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കടുവ നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ്. അയ്യപ്പൻ മുതൽ ദുർഗ മാതാവ് വരെ കടുവയെ 'വാഹന'മായാണ് കണക്കാകുന്നത്. പുരാണ ഗ്രന്ഥങ്ങളിലും ചരിത്രപരമായ കൊത്തുപണികളിലും കടുവകളെക്കുറിച്ച് പരാമർശമുണ്ട്. അവ ആവാസവ്യവസ്ഥയിലെ ഒരു പ്രധാന ഇനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - 3167 tigers in India by 2022: PM Modi reveals the latest census of big cats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.