60 വർഷത്തിനിടെ ഏറ്റവും കനത്ത മഴ; വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയത്തിൽ 31 മരണം

ഗുവാഹത്തി: 60 വർഷത്തിനിടെയുള്ള ഏറ്റവും കനത്ത മഴയിൽ അസമിലും മേഘാലയയിലുമായി 31 മരണം. ഒരു ലക്ഷത്തോളം ആളുകളെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. 19 ല‍ക്ഷം ആളുകളാണ് ദുരന്തബാധിതർ. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സങ്കമ അറിയിച്ചു.

അസമിൽ കനത്ത മഴയിൽ 3000ത്തോളം ഗ്രാമങ്ങളും 43, 000 ഹെക്ടർ കൃഷിനിലങ്ങളും വെള്ളത്തിനടിയിലായി. ഇവിടെ 12ഉം മേഘാലയയിൽ 19ഉം പേരാണ് ആകെ മരിച്ചത്. ഗുവഹത്തിയിലും സിൽചറിലും പെട്ടുപോയവരെ രക്ഷപെടുത്താൻ സർക്കാർ പ്രത്യേക വിമാന സർവിസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ദേശീയ പാതകളിൽ പലയിടത്തും ഗർത്തങ്ങൾ രൂപപ്പെട്ടു. അസമിൽ എൻ.എച്ച് 6ലെ ഗർത്തത്തിൽ വ്യാഴാഴ്ച ട്രക്ക് മറിഞ്ഞുവീണതോടെ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

ത്രിപുരയിൽ ആറ് മണിക്കൂറിൽ 145 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അരുണാചൽ പ്രദേശിൽ സുബൻശ്രീ നദിയിലെ വെള്ളപൊക്കത്തിൽ ജലവൈദ്യുത പദ്ധതിക്കായി പണിനടക്കുകയായിരുന്ന അണക്കെട്ട് മുങ്ങി. 

News Summary - 31 Dead In Assam, Meghalaya Floods; Agartala Highest Rainfall In 60 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.