തമിഴ്​നാട്ടിൽ ബാങ്കിലെ 38 ജീവനക്കാർക്ക്​ കോവിഡ്​ 

തിരുച്ചിറപ്പളളി: തമിഴ്​നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പ്രമുഖ ദേശസാൽകൃത ബാങ്ക്​​ ശാഖയിലെ 38ഓളം ജീവനക്കാർക്ക്​ ​േ​കാവിഡ്​. നേരത്തേ ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാൾ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. ഇതേ തുടർന്ന്​ ബാങ്കിൽ നടത്തിയ വ്യാപക പരിശോധനയിലാണ്​ ​ജീവനക്കാർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. രോഗം സ്​ഥിരീകരിച്ചതോടെ ബാങ്ക്​ ശാഖ​ അണുവിമുക്തമാക്കിയതായും ഉടൻ പ്രവർത്തനം പുനരാരംഭിക്കുമെന്നും മുതിർന്ന ബാങ്ക്​ ഉദ്യോഗസ്​ഥരിൽ ഒരാൾ പറഞ്ഞു. 

അടുത്തിടെ ബാങ്കിൽ എത്തിയവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായും ബാങ്കിൽ എത്തിയവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. 

അതേസമയം തമിഴ്​നാട്ടിൽ രോഗവ്യാപനം രൂക്ഷമാണ്​. ഇതുവരെ 2,06,737 പേർക്കാണ്​ തമിഴ്​നാട്ടിൽ ഇതുവരെ കോവിഡ്​ ബാധിച്ചത്​. മഹാരാഷ്​ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം തമിഴ്​നാടാണ്​.  

Tags:    
News Summary - 30 Employees Test Covid 19 Positive At Bank Branch Tamil Nadu -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.