30 ജില്ലകളിൽ കോവിഡ്​ സാഹചര്യം അതീവ ഗുരുതരം; പട്ടികയിൽ ഉൾപ്പെട്ട്​ കേരളത്തിലെ 10 ജില്ലകൾ

ന്യൂഡൽഹി: രാജ്യത്തെ 30 ജില്ലകളിൽ കോവിഡ്​ സാഹചര്യം അതീവ ഗുരുതരമെന്ന്​ കേന്ദ്രസർക്കാർ. ഈ ജില്ലകളുടെ പട്ടിക കേന്ദ്രം കഴിഞ്ഞ ദിവസം പുറത്ത്​ വിട്ടു. കഴിഞ്ഞ രണ്ടാഴ്​ചയായി കോവിഡ്​ കേസുകൾ കുറയാത്ത ജില്ലകളെയാണ്​ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഈ ജില്ലകളിൽ രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവും ഉണ്ടാവുന്നുണ്ട്​. ജില്ലകളിൽ 10 എണ്ണവും കേരളത്തിലാണ്​. ഏഴ്​ ജില്ലകളുമായി ആന്ധ്രപ്രദേശാണ്​ രണ്ടാം സ്ഥാനത്ത്​. കർണാടക-3, തമിഴ്​നാട്​-1 എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്​.

കേരളത്തിലെ കോഴിക്കോട്​, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, ആലപ്പുഴ, പാലക്കാട്​, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം ജില്ലകളിലാണ്​ കോവിഡ്​ കേസുകൾ കഴിഞ്ഞ രണ്ട്​ ദിവസമായി കുറയാതെ നിൽക്കുന്നത്​. ഈസ്​റ്റ്​ ഗോദാവരി, ചിറ്റൂർ, ശ്രീകാകുളം, ഗുണ്ടൂർ, വിശാഖപട്ടണം, അനന്തപൂർ, കുർനൂൽ ജില്ലകളാണ്​​ ആന്ധ്രപ്രദേശിൽ നിന്ന്​ ഉള്ളത്​.

ബംഗളൂരു അർബന്​ പുറമേ മൈസൂർ, തുമകുരു ജില്ലകൾ കർണാടകയിൽ നിന്ന്​ പട്ടികയിൽ ഉൾപ്പെട്ടു. ഇതിന്​ പു​റമേ ഹരിയാനയിലെ നോർത്ത്​ ഗുരുഗ്രാം, ഫരീദാബാദ്​ ജില്ലകളിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും കോവിഡ്​ കേസുകൾ കുറയാതെ നിൽക്കുകയാണ്​. ആരോഗ്യമന്ത്രാലയം ജോയിൻറ്​ സെക്രട്ടറി ലവ്​ അഗർവാളാണ്​ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ കഴിഞ്ഞ ദിവസം പുറത്ത്​ വിട്ടത്​.

Tags:    
News Summary - 30 Districts Showing Rising Trend In Covid Cases For Two Weeks: Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.