Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഷോപിയാൻ ജില്ലയിലാണ് സംഭവം. തീവ്രവാദികളോട് കീഴടങ്ങാൻ നിർദേശിച്ചുവെന്നും അവർ അതിന് തയാറാവാതെ സുരക്ഷാസേനക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. തുടർന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടതെന്നും കശ്മീർ പൊലീസ് വ്യക്തമാക്കി.
കനാഗാം മേഖലയിലെ തീവ്രവാദികളുടെ താമസസ്ഥലം സുരക്ഷാസേന വളയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്നാണ് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടത്. അൽബദർ എന്ന തീവ്രവാദ സംഘടനയിലെ ആളുകളാണ് പിടിയിലായതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.