Posted On
date_range Updated On
date_range കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു; സി.ആർ.പി.എഫ് ജവാന് പരിക്ക്
ശ്രീനഗർ: കശ്മീരിലെ ബാത്മലൂ ഏരിയയിൽ നടന്ന ഏറ്റമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. വെടിവെപ്പിൽ ഒരു സി.ആർ.പി.എഫ് ജവാൻ പരിക്കേറ്റു.
ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെ സി.ആർ.പി.എഫ് പ്രദേശം വളയുകയായിരുന്നു. ഒളിച്ചിരുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടിയ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
വെടിവെപ്പിൽ ഒരു ഗ്രാമീണനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സി.ആർ.പി.എഫ് ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.