Posted On
date_range Updated On
date_range കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്നു ൈസനികർ കൊല്ലെപ്പട്ടു
ശ്രീനഗർ: കശ്മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലെപ്പട്ടു. നാലുപേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിനിടയിൽ പെട്ട സ്ത്രീയും മരിച്ചതായി പൊലീസ് പറഞ്ഞു.
ഷോപിയാനിലെ മാട്രിഗമിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കു ശേഷം മടങ്ങുകയായിരുന്ന സൈനിക സംഘത്തെയാണ് ഇന്ന് പുലർച്ചെ 2.30ഒാെട സായുധസംഘം ആക്രമിച്ചത്. സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും ഇരുട്ടിെൻറ മറവിൽ അക്രമികൾ രക്ഷെപ്പട്ടു.
ഒരു സൈനികൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഉന്നത ഉദ്യോഗസ്ഥനടക്കമുള്ള മുറിവേറ്റ ചില സൈനികരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. വീടിനുള്ളിൽ നിൽക്കുകയായിരുന്ന ജാനാ ബീഗമാണ് ഏറ്റുമുട്ടലിനിടെ വെടിയേറ്റു മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.