സി.ബി.ഐ തലപ്പത്തേക്ക് കർണാടക ഡി.ജി.പി പ്രവീൺ സൂദിന് മുൻഗണന

ന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) തലപ്പത്തേക്ക് മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ പരിഗണനയിൽ. പ്രവീൺ സൂദ് (ഡി.ജി.പി കർണാടക), സുധീർ സക്‌സേന (ഡി.ജി.പി മധ്യപ്രദേശ്), താജ് ഹാസൻ എന്നിവരെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. കർണാടക യിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ് എടുത്തത് ശ്രദ്ധേയനായ 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ പ്രവീൺ സൂദിനാണ് മുൻഗണന. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവർ അടങ്ങുന്ന ഉന്നത തല സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിർദേശിക്കുന്നത്.

സി.ബി.ഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാളിന്റെ രണ്ട് വർഷത്തെ കാലാവധി മെയ് 25ന് അവസാനിക്കും. രണ്ട് വർഷത്തേക്ക് സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്. കാലാവധി അഞ്ച് വർഷം വരെ നീട്ടാം.സൂദ് കർണാടകയിൽ ബി.ജെ.പി സർക്കാരിനെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ആരോപിച്ചതോടെ അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാന പോലീസ് ഡയറക്ടർ ജനറലിനെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. പുതിയ കേന്ദ്ര വിജിലൻസ് കമ്മീഷണർ, അംഗം ലോക്പാൽ എന്നിവരെ നിയമിക്കുന്നതിനുള്ള സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

News Summary - 3 Shortlisted For CBI Chief Post, Karnataka Top Cop Frontrunner: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.