ഡൽഹിയിൽ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ബാൽക്കണിയിൽ നിന്ന് ചാടിയ മൂന്ന് പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ കെട്ടിടത്തിൽ തീപിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാനായി ബാൽക്കണിയിൽ നിന്നും ചാടിയ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പിതാവും പത്ത് വയസായ മകനും മകളുമാണ് മരിച്ചത്.

ദ്വാരക സെക്ടർ 13ലെ ഷപത് സൊസൈറ്റിയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 9.58ഓടെയാണ് തീപിടിത്തമുണ്ടായത്.

35 വയസുള്ള യഷ് യാദവും അദ്ദേഹത്തിന്‍റെ പത്ത് വയസ് വീതം പ്രായമുള്ള മകനും മകളുമാണ് മരിച്ചത്. ബാൽക്കണിയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മരിച്ച നിലയിലാണ് എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

യഷ് യാദവിന്‍റെ ഭാര്യയും മൂത്ത മകനും ആശുപത്രിയിൽ ചികിത്സയിലാണ്. ഷപത് സൊസൈറ്റിയിലെ എല്ലാ വീടുകളിലേയും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി, ഗ്യാസ് കണക്ഷനുകൾ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ വിച്ഛേദിച്ചിട്ടുണ്ട്.

ഡൽഹി ഡവലപ്മെന്‍റ് അതോറിറ്റിയും ഡൽഹി മുനിസിപ്പൽ കോർപറേഷനും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.