‘ദൃശ്യം’ മോഡൽ കൊലപാതകം; നാഗ്പുരിൽ മൂന്ന് പേർ അറസ്റ്റിൽ

നാഗ്പുർ: 32കാരനെ കൊലചെയ്ത ശേഷം ‘ദൃശ്യം’ സിനിമ മാതൃകയിൽ മൃതദേഹം കുഴിച്ചുമൂടി തെളിവുനശിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഡിസംബർ 28നാണ് കൊലപാതകം നടന്നത്. പ്രതികളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ ് ചെയ്തത്.

പങ്കജ് ദിലീപ് ഗിരംകാർ എന്നയാളെയാണ് ഒന്നാം പ്രതിയായ ലല്ലു ജോഗേന്ദർ സിങ് താക്കൂർ കൊലപ്പെടുത്തിയത ്. പങ്കജിന്‍റെ ഭാര്യയുമായി ജോഗേന്ദർ സിങ്ങിന് ബന്ധമുണ്ടായിരുന്നെന്നും ഇതേ തുടർന്നുള്ള കശപിശയാണ് സംഘട്ടനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

ഡിസംബർ 28ന് ജോഗേന്ദർ സിങ് നടത്തുന്ന ചായക്കടയിലെത്തിയ പങ്കജ് ഗിരംകാർ തന്‍റെ ഭാര്യയുമായുള്ള ബന്ധം നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടർന്ന് ഇരുവരും തർക്കമുണ്ടാവുകയും ജോഗേന്ദർ സിങ് ചുറ്റിക കൊണ്ട് പങ്കജിനെ തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പിന്നീട് തന്‍റെ സുഹൃത്തുക്കളായ രണ്ട് പേരെ കൂടെ കൂട്ടി ജോഗേന്ദർ സിങ് ചായക്കടയോട് ചേർന്ന് 10 അടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം ഉപ്പും മണ്ണും ഉപയോഗിച്ച് മൂടുകയായിരുന്നു. പങ്കജിന്‍റെ ബൈക്കും ഇതേ കുഴിയിൽ മൂടി.

പിന്നീട്, കൊല്ലപ്പെട്ടയാളുടെ മൊബൈൽ ഫോൺ രാജസ്ഥാനിലേക്ക് പോവുകയായിരുന്ന ട്രക്കിൽ ഉപേക്ഷിച്ചു. പങ്കജിനെ കാണാതായതോടെ കുടുംബം പരാതി നൽകുകയായിരുന്നു.

പൊലീസ് ജോഗേന്ദർ സിങ്ങിന്‍റെ ചായക്കടയിൽ നിരവധി തവണ എത്തി അന്വേഷണം നടത്തിയ ശേഷമാണ് കൊലപാതകം സ്ഥിരീകരിച്ചത്. തെളിവുകൾ ശേഖരിച്ച ശേഷം മൂന്ന് പ്രതികളെയും ഞായറാഴ്ച അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

2013ൽ മലയാളത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ അഭിനയിച്ച ദൃശ്യം സിനിമ ഇതേ പേരിൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. അജയ് ദേവഗൺ ആണ് ഹിന്ദി ദൃശ്യത്തിൽ നായകൻ. കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാൻ വിദഗ്ധമായി തെളിവു നശിപ്പിക്കുകയും അന്വേഷണം വഴിതെറ്റിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. ദൃശ്യം മോഡലിൽ തെളിവുനശിപ്പിച്ച സംഭവങ്ങൾ നേരത്തെയും ഉണ്ടായിരുന്നു.

Tags:    
News Summary - 3 Men Carry Out Drishyam-Style Murder, Bury Body In Food Stall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.