കൈക്കൂലി; പൊലീസ്​ ഇൻസ്​പെക്​ടറും മൂന്ന്​ മാധ്യമ പ്രവർത്തകരും അറസ്​റ്റിൽ

നോയിഡ: കൈക്കൂലി വാങ്ങിയതിന്​ ​ഒരു പൊലീസ്​ ഉദ്യോഗസ്​ഥനും മൂന്ന്​ മാധ്യമപ്രവർത്തകരും അറസ്​റ്റിൽ. എഫ്​.​െഎ.ആറിൽ നിന്ന്​ പേര്​ ഒഴിവാക്കാൻ കോൾ സ​​​െൻറർ ഉടമയിൽ നിന്ന്​ എട്ട്​ ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ്​ കേസ്​. യു.പിയിലെ നോയിഡയിലാണ്​ സംഭവം.

പൊലീസ്​ ഇൻസ്​പെക്​ടർ മനോജ്​ കുമാർ പന്ത്​, മാധ്യമ പ്രവർത്തകരായ സുശീൽ പണ്ഡിറ്റ്​, ഉദിത്​ ഗോയൽ, രമൺ താക്കൂർ എന്നിവരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. സെക്​ടർ 20 പൊലീസ്​ സ്​റ്റേഷനിൽ വെച്ച്​ കൈക്കൂലി വാങ്ങുന്നതിനിടെ തൊണ്ടിയോടുകൂടിയാണ്​ നാലു​പേരെയും അറസ്​റ്റ്​ ചെയ്​തതെന്ന്​ എസ്​.എസ്​.പി വൈഭവ്​ കൃഷ്​ണ പറഞ്ഞു.

2018 നവംബറിൽ രജിസ്​റ്റർ ചെയ്​ത കേസിൽ നിന്ന്​ ഒഴിവാക്കി നൽകുന്നതിനാണ്​ കോൾ സ​​​െൻറർ ഉടമയിൽ നിന്ന്​ പണം ആവശ്യപ്പെട്ടത്​. കുറ്റകരമായ ഇടപാടിലൂടെ ഒരു മാധ്യമപ്രവർത്തകൻ മെഴ്​സിഡസ്​ കാർ സ്വന്തമാക്കി എന്നും പൊലീസ്​ കണ്ടെത്തി.

ഒരു മാധ്യമപ്രവർത്തകനിൽ നിന്ന്​ പിസ്​റ്റളും കണ്ടെത്തിയിട്ടുണ്ട്​. സംഭവത്തിൽ പങ്കാളിത്തമുണ്ടെന്ന്​ കണ്ട സെക്​ടർ 20 സ്​റ്റേഷനിലെ അഡീഷൽ എസ്​.എച്ച്​. ഒ ജയ്​വീർ സിങ്ങിനെ സസ്​പെൻഡ്​ ചെയ്​തിട്ടുണ്ടെന്നും പൊലീസ്​ സൂപ്രണ്ട്​ അറിയിച്ചു.

Tags:    
News Summary - 3 Journalists, A Cop Arrested For Bribery - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.