Posted On
date_range Updated On
date_range ഡൽഹിയിലെ റബ്ബർ ഫാക്ടറിയിൽ തീപിടിത്തം; മൂന്ന് മരണം
ന്യൂഡൽഹി: ഡൽഹിയിലെ റബ്ബർ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്.
ഡൽഹിയിലെ ജിമിൽ വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹാർഡ്വെയർ ഫാക്ടറിയിലാണ് സംഭവം. നാല് നിലകളുള്ള കെട്ടിടത്തിലാണ് ഫാക്ടറി സ്ഥിതി ചെയ്തിരുന്നത്. തീപിടിത്തത്തിൻെറ കാരണം വ്യക്തമല്ല.
ഫാക്ടറിക്കടുത്ത് നിരവധി റസിഡൻഷ്യൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഒട്ടും ആസൂത്രണമില്ലാതെയാണ് ഫാക്ടറി കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.