Posted On
date_range Updated On
date_range അതിശൈത്യം തുടരുന്നു; 30 ഓളം ട്രെയിനുകൾ വൈകും
ന്യൂഡൽഹി: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. മൂടൽമഞ്ഞ് മൂലം ദൃശ്യപരിധി കുറഞ്ഞതിനാൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ വൈകുമെന്ന് ഉത്തരമേഖല റെയിൽ വേ അധികൃതർ അറിയിച്ചു. 29 ട്രെയിനുകളാണ് വൈകിയോടുക.
വിമാന സർവീസുകൾക്ക് മുടക്കമില്ലെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു.
ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ മൂന്നു ഡിഗ്രി സെൽഷ്യസ് മുതൽ നാലു ഡിഗ്രിവരെയാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.