ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പെയിനിലെത്തി. 1988നു ശേഷം സ്പെയിൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ആറു ദിവസത്തെ യൂറോപ്യൻ സന്ദർശനത്തിനായാണ് മോദി സ്പെയിനിലെത്തിയത്. നാലു രാജ്യങ്ങളാണ് ഇൗ യാത്രക്കിടെ സന്ദർശിക്കുന്നത്. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക, ഇന്ത്യയിൽ നിക്ഷേപങ്ങൾ ക്ഷണിക്കുക തുടങ്ങിയവയാണ് സന്ദർശന ലക്ഷ്യങ്ങൾ. സ്പെയിനിലെ പ്രധാന വ്യവസായികളുമായും മോദി ചർച്ചകൾ നടത്തും.
ജൂൺ ഒന്നിന് റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ പെങ്കടുക്കും. ജൂൺ രണ്ട്, മൂന്ന് തിയതികളിൽ പാരീസ് സന്ദർശിക്കുന്ന മോദി ഫ്രാൻസിെൻറ പുതിയ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം ജർമൻ ചാൻസലർ ആഞ്ജെല മെർകലുമായി നാലാമത് ഇൻറർ ഗവൺമെൻറൽ കോൺസുലേഷനിൽ സംവദിക്കും. അതോടൊപ്പം പരസ്പര സഹകരണം ഉറപ്പിക്കുന്ന 12 കരാറുകളിൽ ഒപ്പുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.