മഹാരാഷ്​ട്രയിൽ 2608 പുതിയ കോവിഡ്​ രോഗികൾ; മരണം 60

മുംബൈ: മഹാരാഷ്​ട്രയിൽ ശനിയാഴ്​ച കോവിഡ്​ രോഗം സ്​ഥിരീകരിച്ചത്​​ 2,608 പേർക്ക്​. 60 പേർ മരിച്ചു. ഇതിൽ 1,566 രോഗികളും 40 മരണവും മുംബൈയിലാണ്​. ഇതോടെ മുംബൈയിലെ 28,817 പേരടക്കം മഹാരാഷ്​ട്രയിലെ രോഗികളുടെ എണ്ണം 47,190 ആയും മരണം 1,577 ആയും ഉയർന്നു.

949 മരണം മുംബൈയിലാണ്​. കഴിഞ്ഞ ഒരാഴ്​ചയായി സംസ്​ഥാനത്ത്​ പ്രതിദിനം 2,000 ലേറെ പേർക്ക് ​​രോഗം സ്​ഥിരീകരിക്കുകയും 60 ഒാളം പേർ മരിക്കുകയും ചെയ്യുന്നുണ്ട്.

രോഗികളുടെ എണ്ണം കുതിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകളും കോവിഡ്​ ചികിത്സക്കായി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്​. സർക്കാർ നിശ്ചയിച്ച നിരക്കിലാണ്​ ചികിത്സ. സ്വകാര്യ ആശുപത്രികൾ ഇതുവരെ ഇൗടാക്കിയിരുന്ന നിരക്കി‍​​​െൻറ 82 ശതമാനത്തിൽ താഴെയാണ്​ സർക്കാർ നിശ്​ചയിച്ച നിരക്ക്​. 

അതേസമയം, പ്രതിദിനം രോഗികളുടെ എണ്ണം കൂടുന്നുവെങ്കിലും സംസ്​ഥാനത്ത്​ മരണ നിരക്കും എണ്ണം ഇരട്ടിക്കുന്നതിന്‍റെ തോതും കുറഞ്ഞിട്ടുണ്ട്​. മരണ നിരക്ക്​ 3.4 ആണ്​. രോഗികളുടെ എണ്ണം നേരത്തെ ഒരാഴ്​ചകൊണ്ടാണ്​ ഇരട്ടിച്ചിരുന്നതെങ്കിൽ ഇപ്പോഴത്​ രണ്ടാഴ്​ചയായി മാറിയിട്ടുണ്ട്​.

Tags:    
News Summary - 2,608 New Corona Virus Cases, 60 Deaths in Maharashtra -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.