വാഷിങ്ടൺ: മുംബൈ ഭീകരാക്രമണ കേസിൽ അമേരിക്കയിൽ തടവിൽ കഴിയുന്ന ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ കൂട്ടാളി, പാക് വംശജനായ കാനഡ പൗരൻ തഹവ്വുർ റാണയെ യു.എസ് പൊലീസ് വീണ്ടും അറസ്റ്റു ചെയ്തു. ഭീകരാക്രമണ കേസിൽ തടവിൽ കഴിയവെ കോവിഡ് ബാധിച്ചതിനെ തുടർന്ന് വിട്ടയച്ച റാണയെ കുറ്റവാളി കൈമാറ്റ നിയമത്തിെൻറ അടിസ്ഥാനത്തിൽ വിട്ടുതരണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.
റാണക്കെതിരെ കുറ്റവാളി കൈമാറ്റ കരാർ പ്രകാരം വാറൻറ് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി യു.എസ് അസിസ്റ്റൻറ് അറ്റോണി ജോൺ ജെ. ലുൽജിയാൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജൂൺ 10ന് േലാസ് ആഞ്ജലസിൽവെച്ച് വീണ്ടും അറസ്റ്റുണ്ടായത്. ഹെഡ്ലിയുടെ ബാല്യകാല സുഹൃത്ത് കൂടിയായ റാണക്കെതിരെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ നിലവിലുണ്ടെന്നും ഇയാളെ വിട്ടുകിട്ടാൻ ഇന്ത്യ ആവശ്യപ്പെട്ടുവെന്നും അറ്റോണി ചൂണ്ടിക്കാട്ടി.
2009ൽ ഷികാഗോയിൽ അറസ്റ്റിലായ റാണക്കെതിരെ, മുംബൈ ഭീകരാക്രമണത്തിൽ ഹെഡ്ലിയുമായി ചേർന്ന് ഗൂഢാലോചന നടത്തി, ലശ്കറെ ത്വയ്യിബക്ക് സഹായം ചെയ്തു, ഡെന്മാർക്കിൽ ഭീകരാക്രമണത്തിന് സഹായം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണുള്ളത്. ഇതിൽ ഇന്ത്യയിൽ ഭീകരാക്രമണത്തിന് സഹായം നൽകി എന്ന കുറ്റം ഒഴിവാക്കി, ബാക്കിയുള്ളവക്ക് 168 മാസം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.