രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജന. സെക്രട്ടറി ചമ്പത് റായ്
Posted On
date_range Updated On
date_range രാമക്ഷേത്രത്തിന് 2500 കോടി പിരിച്ചതായി വി.എച്ച്.പി; ഇനി ഓൺലൈൻ പിരിവ്
ലഖ്നോ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഇതുവരെ 2500 കോടി രൂപ പിരിച്ചെടുത്തതായി വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി). മാർച്ച് നാല് വരെ ലഭിച്ച പണത്തിെന്റ ബാങ്ക് സ്റ്റേറ്റ്മെന്റ് അടിസ്ഥാനമാക്കിയാണ് ഈ കണക്കെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
വീടുകയറിയുള്ള ധനശേഖരണം ഇതോടെ നിർത്തിയതായി രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജന. സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. ഇനി വെബ്‌സൈറ്റ് വഴിയായിരിക്കും ഫണ്ട് പിരിവ്. മൂന്നുവർഷത്തിനകം ക്ഷേത്രനിർമാണം പുർത്തിയാകും. സമീപമുള്ള സ്ഥലം വാങ്ങുന്നതിനുള്ള ചർച്ച നടക്കുന്നതായും ചമ്പത് റായ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.