വൈറസ്​ ബാധ; കൊൽക്കത്തയിൽ മൂന്നുദിവസത്തിനിടെ ചത്തത്​​ 250ഓളം നായ്​ക്കൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ പ്രദേശങ്ങളിൽ നായ്​ക്കൾക്കിടയിൽ പകർച്ചവ്യാധി പടരുന്നു. മൂന്നുദിവസത്തിനിടെ 250ഓളം നായ്​ക്കളാണ്​ ചത്തത്​. കാനിൻ പാർവോ വൈറസ്​ ബാധിച്ചാണ്​ നായ്​ക്കൾ ചത്തതെന്നാണ്​ പ്രാഥമിക നിഗമനം.

നായ്​ക്കളിൽനിന്ന്​ നായ്​ക്കളിലേക്കും കാഷ്​ടത്തിലൂടെയും വൈറസ്​ ബാധ പടരുന്നുണ്ട്​. മുൻവർഷങ്ങളിലും നായ്​ക്കൾക്കിടയിൽ വൈറസ്​ ബാധ പടർന്നുപിടിച്ചിരുന്നു. എന്നാൽ കൂടുതൽ നായ്​ക്കൾ ചത്തതോടെ ആരോഗ്യവകുപ്പ്​ ജാഗ്രത പുലർത്തുകയായിരുന്നു.

ബിഷ്​ണുപുർ മുനിസിപ്പാലിറ്റിയിൽ ബുധനാഴ്ച 62 നായ്​ക്കളാണ്​ ചത്തത്​. വ്യാഴാഴ്​ച 92ഉം വെള്ളിയാഴ്ച നൂറിലധികം മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു.

വയറിളക്കം, ഛർദ്ദി, രക്തം ഛർദ്ദിക്കൽ തുടങ്ങിയവയാണ്​ നായ്​ക്കളിൽ കണ്ടുവരുന്നത്​. വളർത്തുനായ്​ക്കളിലേക്കും രോഗം പകരുന്നുണ്ട്​. അതേസമയം മനുഷ്യരിലേക്ക്​ രോഗം പകരില്ലെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു. 

Tags:    
News Summary - 250 dogs die in West Bengal's Bankura in 3 days viral disease Suspect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.