ഹൈദരാബാദ്: തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ മഡന്നപെറ്റ് മേഖലയിലെ ഒരു അപാർട്മെൻറിലെ 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുമായി സമ്പർക്കം പുലർത്തിയവരുമായി ബന്ധപ്പെട്ടതായും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ സോണൽ കമീഷണർ അശോക് സമ്രാട്ട് പറഞ്ഞു.
‘‘അസുഖബാധിതരിൽ ഒരാൾ കോവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്നു. ദിവസങ്ങൾക്കു മുമ്പ് ഈ അപാർട്മെൻറിൽ കുറച്ചാളുകൾ ചേർന്ന് ജൻമദിനാഘോഷ പരിപാടി സംഘടിപ്പിച്ചതായും സമ്രാട്ട് സൂചിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കാണോ കോവിഡ് പടർന്നതെന്നത് സ്ഥിരീകരിച്ചിട്ടില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം തെലങ്കാനയിൽ 1454 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 959 പേർ രോഗമുക്തി നേടുകയും 34 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.