Posted On
date_range Updated On
date_range ഉത്തരാഖണ്ഡിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 2.5 തീവ്രത
ഡെറാഡൂൺ: ഉത്തരഖാണ്ഡിലെ ഉത്തരകാശിയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ 12.45ഓടെയാണ് ഭൂചലനമുണ്ടായത്.
ഇതുവരെ ആൾനാശമോ കെട്ടിടങ്ങൾക്ക് നാശനഷ്ടമോ ഉള്ളതായി റിപ്പോർട്ടില്ല. നേരത്തെ ഉത്തരാഖണ്ഡിലെ പൗരിയിൽ ഭൂകമ്പമുണ്ടായിരുന്നു. 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഗാർവാൾ ജില്ലയിലെ പൗരിയിലുണ്ടായത്. നേരത്തെ കഴിഞ്ഞ വർഷവും ഉത്തരകാശിയിൽ ഭൂകമ്പമുണ്ടായിരുന്നു. 2022 ഡിസംബറിലായിരുന്നു സംഭവം.
ജോഷിമഠിൽ നിന്നും 290 കിലോ മീറ്റർ അകലെയാണ് ഉത്തരകാശി സ്ഥിതി ചെയ്യുന്നത്. നേരത്തെ ജോഷിമഠിലെ ഭൂമിയിൽ വലിയ വിള്ളലുകൾ വീണിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.