ഓക്​സിജൻ നിലച്ചു; കർണാടകയിലെ ആശുപത്രിയിൽ രണ്ടുമണിക്കൂറിനിടെ മരിച്ചത്​ 24 പേർ

ബംഗളൂരു: കർണാടകയിലെ ചാമരാജനഗർ ജില്ല ആശുപത്രിയിൽ രണ്ടു മണിക്കൂറിനിടെ മരിച്ചത്​ കോവിഡ്​ രോഗികൾ ഉൾപ്പെടെ 24 പേർ. ഓക്​സിജൻ നിലച്ചതിനെ തുടർന്നാണ്​ മരണമെന്നാണ്​ വിവരം.

മെഡിക്കൽ ഓക്​സിജന്‍റെ അഭാവം മൂലമാണ്​ രോഗികൾ മരിച്ചതെന്ന്​ ജില്ലയുടെ ചുമതലയുള്ള മന്ത്രി സുരേഷ്​ കുമാർ പറഞ്ഞു. ചാമരാജനഗർ ജില്ല ആശുപത്രിയിൽ ഓക്​സിജൻ നിലച്ചതിനെ തുടർന്ന്​ കോവിഡ്​ രോഗികൾ ഉൾപ്പെടെ 24 പേർ രണ്ടു മണിക്കൂറിനുള്ളിൽ മരിച്ചു. അന്തിമ റി​േപ്പാർട്ട്​ വന്നാൽ മാത്രമേ യഥാർഥ വിവരം ലഭ്യമാകുവെന്നും മന്ത്രി പറഞ്ഞു.

രാത്രി 12 മണിക്കും രണ്ടുമണിക്കും ഇടയിലായിരുന്നു മരണം. ആശുപത്രിയിൽ 144 രോഗികളാണ്​ ചികിത്സയിലുള്ളത്​. അത്യാസന്ന നിലയിലുള്ള രോഗികളാണ്​ ഇവരിൽ പലരും. സംഭവത്തിൽ മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ അന്വേഷണത്തിന്​ ഉത്തരവിട്ടു.

കർണാടകയിൽ കഴിഞ്ഞദിവസം 37,733 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 217 മരണവും സ്​ഥിരീകരിച്ചിരുന്നു. കർണാടകയിൽ രോഗവ്യാപനം രൂക്ഷമാണെന്നാണ്​ വിവരം. ബംഗളൂരുവിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. 

Tags:    
News Summary - 24 Patients, Some Covid +ve, Die Within 2 Hours In Karnataka Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.