ന്യൂഡൽഹി: ലോകത്തെ ഏറ്റവും മലിനമായ 30 പട്ടണങ്ങളിൽ 22ഉം ഇന്ത്യയിലെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഐ.ക്യുഎയർ എന്ന സംഘടന പുറത്തുവിട്ട 'ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോർട്ട്, 2020' പ്രകാരമാണ് ഇന്ത്യ അന്തരീക്ഷ മാലിന്യത്തിൽ ഏറ്റവും മുന്നിലുള്ളത്.
ചൈനയിലെ സിൻജിയാങ് ആണ് പട്ടികയിൽ ഏറ്റവും മുന്നിൽ. യു.പി നഗരമായ ഗാസിയാബാദാണ് രണ്ടാമത്.
ഇന്ത്യൻ പട്ടണങ്ങളായ ബുലന്ദ്ശഹർ, ബിസ്റഖ് ജലാൽപൂർ, നോയ്ഡ, ഗ്രേറ്റർ നോയ്ഡ, കാൺപൂർ, ലഖ്നോ, ഭിവാരി എന്നിവയാണ് പിറകിലുള്ളത്. തലസ്ഥാന നഗരമായ ഡൽഹി 10ാം സ്ഥാനത്താണ്.
ഉത്തർ പ്രദേശിൽ മാത്രം 10 പട്ടണങ്ങൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മീററ്റ്, ആഗ്ര, മുസഫർ നഗർ, ഫരീദാബാദ്, ജിൻഡ്, ഹിസാർ, ഫതഹാബാദ്, ബന്ദ്വാരി, ഗുരുഗ്രാം, യമുന നഗർ, രോഹ്തക്, ധരുഹെര, തുടങ്ങിയവയാണ് പട്ടികയിലെ മറ്റുള്ളവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.