Representative Image

ഝാർഖണ്ഡിലെ ഗ്രാമത്തിൽ 20 ദിവസത്തിനിടെ മരിച്ചത്​ 22 പേർ; മരണകാരണം അവ്യക്തം, അന്വേഷണത്തിന്​ ഉത്തരവ്​

റാഞ്ചി: ഝാർഖണ്ഡിലെ പലാമു ജില്ലയിലെ ആദിവാസി ഗ്രാമത്തിൽ 20 ദിവസത്തിനിടെ മരിച്ചത്​ 22 പേർ. മരണകാരണം വ്യക്തമല്ലാത്തതിനാൽ അധികൃതർ അന്വേഷണത്തിന്​ നിർദേശം നൽകി.

മേദിനിനഗർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ സുവ കൗഡിയ ഗ്രാമത്തിലാണ്​ സംഭവം. കോവിഡ്​ 19നെ തുടർന്നാണ്​ മരണമെന്ന്​ സംശയിക്കുന്നുണ്ടെങ്കിലും പരിശോധനക്ക്​ വിധേയമാക്കുകയോ ചികിത്സ നൽകുകയോ ചെയ്​തിരുന്നില്ല.

സമീപ ജില്ലയായ ഹസാരിബാഗിലെ സമാന സംഭവം റി​പ്പോർട്ട്​ ചെയ്​തിരുന്നു. 12 ദിവസ​ത്തിനിടെ 10 മരണം സ്​ഥിരീകരിച്ചതോടെ സംഭവം അന്വേഷിക്കാൻ വിദഗ്​ധരെ ചുമതലപ്പെടുത്തിയിരുന്നു.

സുവ കൗഡിയയി​ൽ​ അടുത്തിടെ നടന്ന മരണങ്ങൾ അറിഞ്ഞിരുന്ന​ുവെന്നും കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും പലാമു ഡെപ്യൂട്ടി കമ്മീഷണർ ശശിരജ്ഞൻ പറഞ്ഞു.

ജില്ല ആസ്​ഥാനത്തിന്​ 10 കിലോമീറ്റർ അകലെയാണ്​ ഗ്രാമം. ഏപ്രിൽ 25 മുതൽ മേയ്​ 15 വരെയാണ്​ മരണങ്ങൾ സംഭവിച്ചത്​. മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തതോടെ ഗ്രാമത്തിൽ വിപുലമായ കോവിഡ്​ പരിശോധന ക്യാമ്പ്​ നടത്തുമെന്നും ചികിത്സ സൗകര്യമൊരുക്കുമെന്നും ഡിവിഷനൽ കമീഷണർ ജഡശങ്കർ ചൗധരി പറഞ്ഞു. മരണത്തെക്കുറിച്ച്​ അന്വേഷിക്കാനും അദ്ദേഹം ഉത്തരവിട്ടു.

ഝാർഖണ്ഡിൽ വെള്ളിയാഴ്​ച 2056 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 60 മരണവും റി​പ്പോർട്ട്​ ചെയ്​തു. ഇതോടെ കോവിഡ്​ ബാധിച്ച്​ സംസ്​ഥാനത്ത്​ മരിച്ചവരുടെ എണ്ണം 4714 ആയി. 

Tags:    
News Summary - 22 deaths in 20 days in Jharkhand’s Palamu village probe ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.