Representative Image
Posted On
date_range Updated On
date_range ഹരിയാനയിൽ തട്ടികൊണ്ടുപോകൽ ചെറുത്ത 21കാരിയെ വെടിവെച്ചുകൊന്നു
ഫരീദാബാദ്: കോളജിൽനിന്ന് പരീക്ഷക്ക് ശേഷം പുറത്തിറങ്ങിയ 21 കാരിയെ വെടിവെച്ചുകൊന്നു. തട്ടികൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നായിരുന്നു ആക്രമണം. ഹരിയാന ഫരീദാബാദ് ജില്ലയിലെ ബല്ലാബ്ഗഡിലാണ് സംഭവം.
പരീക്ഷ കഴിഞ്ഞ് കോളജിന് പുറത്തെത്തിയതായിരുന്നു പെൺകുട്ടി. വാഹനത്തിലെത്തിയ പ്രതി പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ പെൺകുട്ടിയെ സംഭവ സ്ഥലത്തുവെച്ചുതന്നെ വെടിവെച്ചുവീഴ്ത്തിയതായി എ.സി.പി ജയ്വീർ സിങ് റാത്തി പറഞ്ഞു. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മേവട്ട് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിയും പ്രതിയും തമ്മിൽ പരസ്പരം അറിയുന്നവരാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.