ഡൽഹിയിൽ 24 മണിക്കൂറിനിടെ 1,075ലേറെ പേർക്ക്​ കോവിഡ്​; 21 മരണം

ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഡൽഹിയിൽ 21 പേർ കോവിഡ്​ ബാധിച്ചു മരിച്ചു. 1,075 ലേറെ പേർക്ക്​ രോഗം സ്ഥിരീകരിച്ചു. അതേസമയം 1,807 പേർ രോഗമുക്തരായതായും സർക്കാർ അറിയിച്ചു. 

ഇതോടെ രാജ്യ തലസ്ഥാനത്ത്​ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,30,606 ആയി ഉയർന്നു​. ഇതിൽ 11,904 പേർ ചികിത്സയിലാണ്​. 1,14,875 പേർ രോഗമുക്തി നേടി. 3,827 പേർ മരണത്തിന്​ കീഴടങ്ങി.

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,661 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 705 പേർ മരിക്കുകയും ചെയ്​തു. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 13.85 ലക്ഷത്തിലെത്തുകയും മരണം 31,358 ആവുകയും ചെയ്​തു. നാലരലക്ഷം ആളുകൾ നിലവിൽ ചികിത്സയിലുണ്ട്​. 8,49,432 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു​.

Tags:    
News Summary - 21 deaths,1075 more covid 19 cases in delhi within 24 hrs -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.