വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച വാകപ്പള്ളി കൂട്ടബലാത്സംഗ കേസിൽ പ്രതികളായ 21 പൊലീസ് ഉദ്യോഗസ്ഥരേയും കോടതി വെറുതെ വിട്ടു. നീതിപൂർവമായ അന്വേഷണം നടത്തുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.എസി, എസ്.ടി വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജ് മുഴുവൻ പ്രതികളേയും വെറുതെ വിട്ടത്. അതേസമയം, ഇരകൾക്ക് ജില്ല ലീഗൽ സർവിസസ് അതോറിറ്റി മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
16 വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അല്ലൂരി സിതാരാമ രാജു ജില്ലയിലെ വാകപ്പള്ളി ഗ്രാമത്തിൽ പരിശോധനക്കെത്തിയ ‘ഗ്രേഹോണ്ട്സ്’ എന്ന പ്രത്യേക പൊലീസ് സേന അംഗങ്ങളായിരുന്ന പൊലീസുകാർ കൊന്ത് ഗോത്രത്തിലുള്ള 11 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് ഫോറം ആണ് പൊലീസിനെതിരെ പരാതി നൽകിയത്. എന്നാൽ, കേസിൽ ആരേയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് എച്ച്.ആർ.എഫ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എം. സാരത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.