പാക് പ്രകോപനം തുടരുന്നു; കശ്​മീരിലെ അഖ്​നൂരിൽ വീണ്ടും വെടിവെപ്പ്​

ജമ്മു: അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് വെടിവെപ്പ്​. ജമ്മു കശ്മീരിലെ അഖ്നൂറിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെയാണ് പാക് സേന വെടിയുതിർത്തത്. ഇന്ത്യൻ സൈന്യം ശക്‌തമായി തിരിച്ചടിച്ചതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം അതിർത്തി കടന്ന് പാകിസ്​താനിലെ ഭീകരതാവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്​താൻ പ്രകോപനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അതിർത്തിയിൽ നിന്ന്​ ഒഴിപ്പിച്ചവർക്കായി പ്രത്യേക ക്യാമ്പുകൾ തുറന്നു.

യു.എന്‍ ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ളവര്‍ക്കെതിരെ പാകിസ്താന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഇന്ത്യയും പാകിസ്താനുമിടയിലുണ്ടായിരിക്കുന്ന സംഘര്‍ഷം ലഘൂകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്​. ഇരുപക്ഷവും സംഘര്‍ഷം ഒഴിവാക്കാനുള്ള ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.

മിന്നല്‍ ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ വിലയിരുത്തലുകള്‍ക്കായി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അടിയന്തരയോഗം ഇന്നു ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യോഗം വിളിച്ചിട്ടുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.