പാരിസ് ഉടമ്പടിക്ക് മന്ത്രിസഭയുടെ അനുമതി

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരിസ് ഉടമ്പടി അംഗീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് യു.എന്‍ ആസ്ഥാനത്താണ് ഇത് ഒൗപചാരികമായി ഇന്ത്യ അംഗീകരിക്കുക. തീരുമാനം ആഗോള ഹരിതഗൃഹവാതക ബഹിര്‍ഗമനത്തോത് 51.89 ശതമാനമാകാന്‍ വഴിയൊരുക്കുമെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വിശദീകരിച്ചു.

കോഴിക്കോട്ടു നടന്ന ബി.ജെ.പി പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തരമായ നടപടിക്രമങ്ങള്‍ ബാക്കിയുള്ളതിനാല്‍ കരാര്‍ അംഗീകരിക്കുന്നതിന് പ്രയാസമുണ്ടെന്നായിരുന്നു മുന്‍കാല നിലപാട്. എന്നാല്‍, അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങിയാണ് പാരിസ് ഉടമ്പടി അംഗീകരിക്കുന്നതെന്ന് സി.പി.എം വിമര്‍ശിച്ചു. കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള ശേഷി മുന്‍നിര്‍ത്തി പരിസ്ഥിതി, വന, ഊര്‍ജ നിയമങ്ങള്‍ പരിശോധിക്കാതെ ഉടമ്പടി അംഗീകരിക്കില്ളെന്ന് നേരത്തേ സര്‍ക്കാര്‍ പാര്‍ലമെന്‍റിന് ഉറപ്പു നല്‍കിയിരുന്നതാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.

കരാര്‍ അംഗീകാരനടപടികള്‍ക്ക് അനുമതി നല്‍കിയതിനൊപ്പം അതിന്‍െറ സാഹചര്യം വെളിപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആകെ ആഗോള ബഹിര്‍ഗമനത്തിന്‍െറ 55 ശതമാനം സംഭാവന ചെയ്യുന്ന 55 രാജ്യങ്ങള്‍ അംഗീകരിക്കുന്നതോടെയാണ് ഉടമ്പടി പ്രാബല്യത്തില്‍ വരുക. 61 രാജ്യങ്ങള്‍ അംഗീകാരപത്രം നല്‍കിക്കഴിഞ്ഞപ്പോള്‍ ഹരിതഗൃഹവാതക ബഹിര്‍ഗമനക്കണക്ക് 47.79 ശതമാനമായിരുന്നു. ഇന്ത്യകൂടിയായയോടെ അത് 51.89 ശതമാനത്തിലത്തെി. പാരിസ് കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് നിമിത്തമായിത്തീര്‍ന്ന പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വിശദീകരിച്ചു.

ഇന്ത്യയുടെ പിന്തുണയായതോടെ ഉടമ്പടി ലോകം വൈകാതെ അംഗീകരിക്കും. മാനവരാശിക്കുവേണ്ടിയുള്ള തിരുത്താനാകാത്ത നടപടിയായി അതു മാറും. രണ്ടു ഡിഗ്രി സെല്‍ഷ്യസിനു താഴെ അന്തരീക്ഷ ഊഷ്മാവ് നിലനിര്‍ത്താനുള്ള പ്രയത്നമാണത്. ഇനിയിപ്പോള്‍ ആ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

2020നുമുമ്പായി ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തെ ഇന്ത്യ ഓര്‍മിപ്പിക്കുമെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ഇക്കൊല്ലം അവസാനത്തോടെ പാരിസ് ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് യു.എന്‍ കാലാവസ്ഥാ വിഭാഗം ശ്രമിക്കുന്നത്.
പ്രതീക്ഷിച്ചതിനെക്കാള്‍ നേരത്തേയാണിത്. ആഗോളതലത്തില്‍ പ്രധാന നിര്‍ഗമനരാജ്യങ്ങളായ ചൈനയും അമേരിക്കയും ഉടമ്പടി ഇതിനകം അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.