Posted On
date_range Updated On
date_range ആദായ നികുതി കൗണ്ടറുകള്‍ 30ന് അര്‍ധരാത്രിവരെ
തിരുവനന്തപുരം: 2016ലെ ആദായം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം കടലാസ് ഫോറത്തില്‍ ഡിക്ളറേഷന്‍ ഫയല്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് രാജ്യത്തുടനീളം സെപ്റ്റംബര്‍ 30ന് അര്‍ധരാത്രിവരെ സൗകര്യമുണ്ടാകും. ഇതിന് ആദായ നികുതി ഓഫിസിലെ കൗണ്ടറുകള്‍ അര്‍ധരാത്രിവരെ തുറന്നിരിക്കണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ വഴിയുള്ള ഡിക്ളറേഷനുകളും 30ന് അര്‍ധരാത്രിവരെ സ്വീകരിക്കും.
ജൂണ്‍ ഒന്നുമുതലാണ് ആദായം വെളിപ്പെടുത്തല്‍ പദ്ധതി നിലവില്‍വന്നത്. മുന്‍ കാലങ്ങളില്‍ നികുതി പൂര്‍ണമായി അടയ്ക്കാത്തവര്‍ക്ക് തങ്ങളുടെ വെളിപ്പെടുത്താത്ത സമ്പാദ്യവും സ്വത്തും വെളിപ്പെടുത്താനുള്ള അവസരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.