ഡൽഹിയിൽ 17കാരിക്കെതിരെ കത്തിയാക്രമണം

ന്യൂഡൽഹി: രാജ്യ തലസ്​ഥാനത്ത്​ 17കാരിക്കെതിരെ കത്തിയാക്രമണം. കഴിഞ്ഞ ദിവസം ഡൽഹിയിലെ മ​േങ്കാൽപുരിയിലാണ്​ സംഭവം.  വീടിന്​ സമീപമെത്തിയ അക്രമി പെൺകുട്ടിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച്​ മുറിവേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ 24കാരനായ രാഹുൽ കുമാർ എന്നയാൾ അറസ്​റ്റിലായതായി പൊലീസ്​ അറിയിച്ചു​. വധശ്രമത്തിനാണ്​ ഇയാൾക്കെതിരെ എഫ്​.െഎ.ആർ രജിസ്​റ്റർ ചെയ്​തത്​. ഡൽഹി ​പൊലീസ്​ കോൺസ്​റ്റബിളി​​െൻറ മകനാണ്​ പ്രതി. 

ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന്​ ഒന്നര വർഷമായി പ്രതിക്ക്​പെൺകുട്ടിയെ പരിചയമുണ്ടെന്നും വിവാഹഭ്യർഥന ​പെൺകുട്ടി നിരാകരിച്ചതാണ്​ അക്രമത്തിലേക്ക്​ നയിച്ചതെന്നുമാണ്​ പൊലീസ്​ പറയുന്നത്​. വീടിനരികെ രക്​തം വാർന്ന്​ കിടക്കുന്ന  നിലയിൽ അയൽ വീട്ടുകാരാണ് പെൺകുട്ടിയെ കണ്ടെത്തിയത്​. ഉടൻ ആശുപത്രിയിലേത്തിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണ്​. 

ഹോളി ദിനത്തിൽ പെൺകുട്ടിയെ പ്രതി അപമാനിച്ചതായും ഫോൺ വിളിച്ചതായും കുടുംബം ​പറയുന്നു. ഡൽഹിയിൽ ഒരാഴ്ചക്കിലെ നടക്കുന്ന നാലാമത്തെ സംഭവമാണിത്​. ​


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.