നിങ്ങൾ ജയിലിലേക്ക് തന്നെ മടങ്ങണം; സുബ്രത റോയിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: വ്യവസായിയും സഹാറ ഗ്രൂപ്പ് ഉടമയുമായ സുബ്രത റോയിയോട് ജയിലിലേക്ക് തന്നെ മടങ്ങണമെന്ന് സുപ്രീംകോടതി. പരോൾ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള സുബ്രതയുടെ അപേക്ഷയുമായി അഭിഭാഷകൻ സമീപിച്ചപ്പോഴാണ് കോടതി ജയിലിലേക്ക് മടങ്ങണമെന്ന് നിർദേശിച്ചത്.

നിലവിൽ രണ്ട് വർഷം ജയിലിൽ കഴിഞ്ഞ സുബ്രതാ റോയിക്ക് അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് നാലാഴ്ച പരോള്‍ അനുവദിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബോണ്ട് നല്‍കി സാമ്പത്തിക ക്രമക്കേട് നടത്തിയ കമ്പനി പണം തിരിച്ചു കൊടുക്കാത്തതിനെ തുടര്‍ന്നാണ് 2014 മാര്‍ച്ചില്‍ സുബ്രതോ അറസ്റ്റിലായത്. പണം കെട്ടിവെക്കാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു.
ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ പ്രധാന സ്പോണ്‍സറായിരുന്ന സഹാറ ഗ്രൂപ്പിന് വിദേശങ്ങളിലടക്കം ഹോട്ടല്‍ സമുച്ചയങ്ങളും റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളുമുണ്ട്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.