ഗർഭസ്ഥ ശിശുവി​െൻറ ലിംഗ നിർണയ വിവരങ്ങൾ നൽകുന്നത്​ തടയുമെന്ന്​ സെർച്ച്​ എഞ്ചിനുകൾ

ന്യൂഡൽഹി: ഒാൺലൈനിൽ ഗർഭസ്ഥ ശിശുവി​െൻറ ലിംഗ നിർണയ​െത്തക്കുറിച്ച വിവരങ്ങൾ നൽകുന്നത്​ സെർച്ച്​ എഞ്ചിനുകൾ തടയുമെന്ന്​ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു​. ഇത്​ സംബന്ധിച്ച 22 കീ വേഡുകൾ തിരിച്ചറിഞ്ഞതായും ആരെങ്കിലും ഇത്​ സെർച്​ ചെയ്​താൽ ഒരു വിവരവും നൽകില്ലെന്നും  ഗൂഗിൾ, യാഹു, മൈക്രോസോഫ്​റ്റ്​ തുടങ്ങിയ സെർച്ച്​ എഞ്ചിനുകൾ അറിയിച്ചു.

ഒാൺലൈനിൽ ലിംഗ നിർണയ ടെസ്​റ്റുകളുടെ വിവരങ്ങൾ ​സെർച്ച്​ എഞ്ചിനുകൾ നൽകുന്നത്​ ഇന്ത്യൻ നിയമങ്ങളുടെ ലംഘനമാണെന്ന്​ കാണിച്ച്​ ഡോ. സാബു ​​​ജോർജ്​ എന്നയാളാണ്​ സുപ്രീം കോടതിയെ സമീപിച്ചത്​. ഗർഭസ്​ഥ ശിശവി​െൻറ ലിംഗ നിർണയ പരിശോധന നടത്തുന്നത്​ ഇന്ത്യയിൽ കുറ്റകരമാണ്​. നിലവിൽ ഇൗ വിവരം സെർച്​ എഞ്ചിനുകൾ നൽകുന്നുണ്ട്​.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.