ഭീകരരെ പാകിസ്​താൻ നേരിട്ട്​ സഹായിക്കുന്നു –രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: തീവ്രവാദികളെയും ഭീകരസംഘനകളെയും നേരിട്ട്​ സഹായിക്കുന്ന പാകിസ്​താ​െൻറ നടപടിയിൽ നിരാശയുണ്ടെന്ന്​ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​. പാകിസ്​താൻ ഭീകരരാഷ്​ട്രമാണെന്നും അവ​രെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കശ്​മീരിലെ ഉറിയിൽ നടന്ന ഭീകരാമ്രകണം വിശകലനം ചെയ്യാൻ ​അടിയന്തരമായി ചേർന്ന ഉന്നതതലയോഗത്തിനുശേഷം ട്വിറ്ററിലൂടെയാണ്​ രാജ്നാഥ് സിങ് ​​പ്രതികരണമറിയിച്ചത്​.

ഭീകരാക്രമണത്തി​െൻറ പശ്ചാത്തലത്തിൽ രാജ്​നാഥ്​ സിങ്​ നടത്താനിരുന്നു റഷ്യ, യു.എസ്​ സന്ദർശനം മാറ്റിവെച്ചു. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്നു റഷ്യയിലേക്കു തിരിക്കേണ്ടതായിരുന്നു രാജ്​നാഥ്​ സിങ്​. ജമ്മുകശ്മീർ ഗവർണർ എൻ.എൻ. വോറ, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാവിലെ ചർച്ച നടത്തിയിരുന്നു.  കശ്​മീരിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്​റിഷിയോടും മുതിർന്ന ഉദ്യോഗസ്ഥരോടും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.