66ാം ജന്മദിനത്തില്‍ അമ്മയുടെ ആശീര്‍വാദം വാങ്ങി മോദി

ഗാന്ധിനഗര്‍: 66ാം പിറന്നാളിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മ ഹീര ബെന്നില്‍നിന്ന് ആശീര്‍വാദം വാങ്ങി. റാസ്യനിലുള്ള സഹോദരന്‍ പങ്കജ് മോദിയുടെ വീട്ടില്‍വെച്ചാണ് മോദി അമ്മയെ കണ്ടത്.  97കാരിയായ അമ്മയോടൊപ്പം 25 മിനിറ്റ് ചെലവിട്ടശേഷം മോദി രാജ്ഭവനിലേക്ക് തിരിച്ചു.
1950 സെപ്റ്റംബര്‍ 17ന് ജനിച്ച മോദി ഗോത്രവര്‍ഗക്കാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമൊപ്പമാണ് പിറന്നാളാഘോഷിച്ചത്. ഗോത്രവര്‍ഗക്കാര്‍ക്കുള്ള നിരവധി വികസനപദ്ധതികള്‍ക്ക് തുടക്കമിടാന്‍ ഡാഹോദ് ജില്ലയിലെ ലിംഖെദ സന്ദര്‍ശിച്ചു.  നവസാരിയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ധനസഹായവും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.