Posted On
date_range Updated On
date_range സ്വത്ത് തർക്കം; രാജസ്ഥാനിൽ മധ്യവയസ്കൻ മാതാപിതാക്കളെ കുത്തിക്കൊന്നു
ജയ്‌പൂർ: സ്വത്ത് തർക്കത്തെ തുടർന്ന് മധ്യവയസ്കൻ മാതാപിതാക്കളെ തല ഭിത്തിയിലിടിച്ചും കുത്തിയും കൊലപ്പെടുത്തി. നകോഡ കോളനി നിവാസിയായ ഗഗേന്ദ്ര ഗൗതമാണ് (50) സ്വന്തം മാതാപിതാക്കളെ ദാരുണമായി കൊലപ്പെടുത്തിയത്.
ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി പ്രേംബിഹാരി ഗൗതം(75), ഭാര്യ ദേവകി ബായ് (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം. ബുധനാഴ്ച രാവിലെ ഗൗതം സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇളയ സഹോദരൻ നൽകിയ പരാതിയിൽ ഗൗതമിനും ഭാര്യക്കും മക്കൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.
കൊലപാതകം നടക്കുമ്പോൾ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പേ ഇവർ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഗൗതമിനെ ചോദ്യം ചെയ്ത് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.