Posted On
date_range Updated On
date_range പശുക്കടത്ത് ആരോപിച്ച് ഗുജറാത്തിൽ യുവാവിനെ അടിച്ച് കൊന്നു
അഹമ്മദാബാദ്: പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ സംരക്ഷകർ ക്രൂരമായി മർദിച്ച യുവാവ് മരിച്ചു. മുഹമ്മദ് അയ്യൂബ് എന്ന 25 കാരനാണ് ദാരുണമായി മരിച്ചത്. തലസ്ഥാനമായ അഹമ്മദാബാദിൽ സെപ്തംബർ 13നായിരുന്നു സംഭവം. പശുക്കുട്ടിയെയും കാളക്കുട്ടിയെയും കൊണ്ടുപോകുന്ന വാഹനം അപകടത്തിൽപെട്ട് പശുക്കുട്ടി ചത്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടവർ വാഹനം പരിശോധിക്കുകയും പശുവിനെ കടത്തുകയാണെന്നാരോപിച്ച് അയ്യൂബിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. അനധികൃതമായി പശുവിനെ കടത്തിയതിന് അയ്യൂബിനെതിരെ ഗോരക്ഷാ പ്രവർത്തകർ പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.