ബലൂചിസ്​താൻ ​െഎക്യരാഷ്​ട്രസഭയിൽ ഉന്നയിച്ച്​ ഇന്ത്യ

ജനീവ : ബലൂചിസ്​താനിൽ മനുഷ്യാവകാശങ്ങളെ മാനിക്കാൻ പാക്​ ഭരണകൂടവും സൈന്യവും തയാറാകണമെന്ന് ഇന്ത്യ. യു.എൻ മനുഷ്യാവകാശ സമിതിയുടെ 33-ാം സമ്മേളനത്തിലാണ്​ ഇന്ത്യ ഇക്കാര്യംആവശ്യപ്പെട്ടത്​. അതേസമയം, ബലൂചിസ്​താനെ കുറിച്ചോ കശ്മീരിനെ കുറിച്ചോ പ്രതിപാദിക്കാതെയായിരുന്നു ഇതിനുള്ള പാക്​ പ്രതിനിധിയുടെ മറുപടി.കശ്മീര്‍ വിഷയത്തിൽ പാകിസ്​താ​​െൻറ നിലപാടിനുള്ള മറുപടിയെന്ന നിലയിലാണ് ബലൂചിസ്​താൻ വിഷയം ഇന്ത്യ രാജ്യാന്തര വേദികളിൽ ഉയർത്തുന്നത്.

മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുന്നതിനു മുൻപ് സ്വന്തം രാജ്യത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പാകിസ്​താൻ ആദ്യം ചെയ്യേണ്ടതെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി അജിത് കുമാർ ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തിലേയും പാക് അധിനിവേശ കശ്മീരിലേയും ക്രമസമാധാന പ്രശ്നങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പരിഹരിക്കുന്നതിനാണ് പാകിസ്​താൻ അവരുടെ ഊർജം ചെലവഴിക്കേണ്ടതെന്നും ഇന്ത്യ ഓർമിപ്പിച്ചു. ബലൂചിസ്താനിലുൾപ്പെടെയും രാജ്യവ്യാപകവുമായുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ്​ പാകിസ്​താ​​െൻറ ഏറ്റവും വലിയ പ്രത്യേകത. ജമ്മു കശ്മീർ മുഴുവനായും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീർ എന്ന പ്രയോഗം തന്നെ തെറ്റാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.