ന്യൂഡല്‍ഹി: ഇന്ത്യ ഏതെങ്കിലും ജാതി മത വിഭാഗങ്ങളുടെയോ, വ്യക്തി-സംഘടനകളുടേതോ അല്ളെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ രാജ്യം എല്ലാവരുടേതുമാണ്. രോഷത്തോടെയോ ഭയപ്പെടുത്തിയോ ഇന്ത്യ ഭരിക്കാന്‍ കഴിയില്ല. സ്നേഹവും സൗഹാര്‍ദവും സമ്മാനിച്ചു കൊണ്ടു മാത്രമേ ഈ രാജ്യത്തെ മുന്നോട്ടു നയിക്കാനാവൂ. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെ വ്യത്യാസവും അതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യു.പിയില്‍ കര്‍ഷക മഹായാത്രാ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിക്കും ആര്‍.എസ്.എസിനുമെതിരായ പോരാട്ടം താനും കോണ്‍ഗ്രസും തുടരുമെന്ന് രാഹുല്‍ പറഞ്ഞു. നരേന്ദ്രമോദി ജനങ്ങളെ പരസ്പരം പ്രകോപിപ്പിക്കുകയാണ്. എന്നാല്‍ എല്ലാവരുടെയും ഐക്യത്തിനു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്. വ്യവസായികളുടെ വായ്പ എഴുതിത്തള്ളുന്ന മോദിസര്‍ക്കാര്‍ കര്‍ഷകരുടെ കടത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നില്ല. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സഹായിച്ച വ്യവസായികളുടെ വായ്പകളാണ് ഉദാരമായി തള്ളുന്നത്. കോണ്‍ഗ്രസ് യു.പിയില്‍ അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്തു.suresh
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.