Posted On
date_range Updated On
date_range വ്യാജമദ്യം: ഗുജറാത്തില്‍ ഒമ്പതു മരണം
അഹ്മദാബാദ്: ഗുജറാത്തിലെ വാലേരി ഗ്രാമത്തില്‍ വ്യാജമദ്യം കഴിച്ച് ഒമ്പതുപേര്‍ മരിച്ചു. മൂന്നുദിവസങ്ങളിലായാണ് ഒമ്പതുപേര്‍ മരിച്ചത്. മീഥൈല്‍ ആല്‍ക്കഹോള്‍ പോലെയുള്ള വിഷം അകത്തുചെന്നാണ് മരണം സംഭവിച്ചതെന്ന് പ്രഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ തെളിഞ്ഞതായി കലക്ടര്‍ അറിയിച്ചു. മരിച്ചവരുടെ ആന്തരാവയവങ്ങളുടെ കൂടുതല്‍ സാമ്പ്ളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ ഭരണകൂടവും പൊലീസും അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.