Posted On
date_range Updated On
date_range വാഹനം മറികടക്കാനായില്ല, ബി.ജെ.പി നേതാവിന്‍റെ മകൻ ബൈക്ക് യാത്രികരെ മർദിച്ചു
റായ്പൂർ: തന്‍റെ എസ്.യു.വി കാറിന് സൈഡ് നൽകാത്തതിന്‍റെ പേരിൽ ബൈക്ക് യാത്രികരെ ബി.ജെ.പി നേതാവിന്‍റെ മകനും സംഘവും മർദിച്ചു. ബൈക്ക് യാത്രികരെ മർദിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ ബി.ജെ.പി നേതാവ് മന്ദുരാം പവാർ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്തത്. ഇദ്ദേഹത്തിന്‍റെ മകൻ നാനു പവാറും സംഘവുമാണ് ബൈക്കിൽ പോവുകയായിരുന്ന രണ്ടുപേരെ മർദിച്ചത്. ആഗസ്റ്റ് 15നായിരുന്നു സംഭവം. എന്നാൽ സംഭവം ഇപ്പോഴാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.