ന്യൂഡൽഹി: സാമൂഹ്യപ്രവർത്തകനായ നരേന്ദ്ര ധാബോൽക്കർ വധക്കേസിലെ മുഖ്യസൂത്രധാരൻ ഡോക്ടർ വീരേന്ദ്ര താവ്ഡെയാണെന്ന് സി.ബി.ഐ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ധാബോൽക്കർ കൊല്ലപ്പെട്ട് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കുറ്റപ്പത്രം സമർപ്പിക്കുന്നത്. ഹിന്ദുസംഘടനയിൽ പ്രവർത്തിക്കുന്ന താവ്ഡേ ഇടതുപക്ഷ ചിന്തകനായ ഗോവിന്ദ് പൻസാരെ വധക്കേസിലും മുഖ്യപ്രതിയാണ്. കഴിഞ്ഞ ജൂണിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
2013 ആഗസ്റ്റ് 20നാണ് വീടിനടുത്ത് വെച്ച് പ്രഭാത സവാരിക്കിടെ ധാബോൽക്കർ വെടിയേറ്റ് മരിച്ചത്. ധാബോൽക്കർ അന്ധവിശ്വാസത്തെ ശക്തമായി വിമർശിക്കുകയും അതിനെതിരെ പോരാടുകയും ചെയ്തിരുന്നു. നിയമസഭയിൽ അന്ധവിശ്വാസത്തിനെതിരെ ബിൽ പാസാക്കാനും ഇദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.