ഹാങ്ഷൂ: ഇന്ത്യയും ചൈനയും തമ്മിലെ ബന്ധം ശരിയായ ദിശയിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്ന് ചൈനീസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. ചൈനയിലെ ഹാങ്ഷൂവില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഈ മാസം നാലിനാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പരിഗണനകളെ പരസ്പരം ബഹുമാനിക്കാനും മനസ്സിലാക്കാനും സാധിക്കണമെന്നും ബന്ധത്തില്‍ തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ധാരണയായതായും ഉന്നത ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചു.
ചൈന എങ്ങനെയാണ് കൂടിക്കാഴ്ചയെ വിലയിരുത്തിയത് എന്നതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹ്യൂ ചുന്‍യിങ് വ്യക്തമാക്കിയത്. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി സംബന്ധിച്ച ഇന്ത്യയുടെ ആശങ്ക മോദി ഷിയെ ധരിപ്പിച്ചിരുന്നു. പാക് തീവ്രവാദ സംഘടനയായ ജയ്ശെ മുഹമ്മദിനെ നിരോധിക്കുന്നതില്‍ യു.എന്നില്‍ ചൈന സ്വീകരിച്ച നിലപാടും എന്‍.എസ്.ജി അംഗത്വത്തിനുള്ള ഇന്ത്യന്‍ ശ്രമത്തെ എതിര്‍ത്തതും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.