Posted On
date_range Updated On
date_range പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു
ശ്രീനഗർ: കശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ്പൂർ സെക്‌ടറിലാണ് പാക് സൈന്യം പ്രകോപനമില്ലാതെ ആക്രമണം നടത്തിയത്. ഒരാഴ്ചക്കിടെ പാകിസ്താൻ രണ്ടാം തവണയാണ് വെടിനിർത്തിൽ ലംഘിക്കുന്നത്.
അർധരാത്രിയോടെ പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ഷെല്ലുകളും മോർട്ടാറുകളും പ്രയോഗിക്കുകയായിരുന്നു. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതോടെ പാക്സൈന്യം പിൻവാങ്ങിയെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. വെടിവപ്പിൽ ഇരു ഭാഗത്തും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.