ന്യൂഡല്‍ഹി: ജുഡീഷ്യല്‍ നിയമനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, വിഷയത്തില്‍ വിചിത്ര ഹരജി സുപ്രീംകോടതിയുടെ പരിഗണനക്ക്. ജുഡീഷ്യറിയിലെയും എക്സിക്യൂട്ടിവിലെയും ആളുകള്‍ ജഡ്ജി നിയമനം നടത്തുന്നതിന് പകരമായി പ്രത്യേക ‘ജനകീയസമിതി’യെ നിയോഗിക്കണമെന്നാണ് ഹരജി. ‘ജനകീയസമിതി’ നടത്തുന്ന ജഡ്ജി നിയമനങ്ങളിലൂടെ സുതാര്യത ഉറപ്പുവരുത്താനാകുമെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. നാഷനല്‍ ലോയേഴ്സ് കാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ ട്രാന്‍സ്പെരന്‍സി ആന്‍ഡ് റിഫോംസ് എന്ന സംഘടനയാണ് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്. ഹരജി 12ന് പരിഗണിക്കും.
രാഷ്ട്രീയ താല്‍പര്യങ്ങളിലും മറ്റും നടക്കുന്ന ജഡ്ജി നിയമനങ്ങളില്‍ സ്വജനപക്ഷപാതം പ്രകടമാണ്. യോഗ്യരായ ആളുകള്‍ ഈ പദവിയിലേക്ക് വിരളമായാണ് കടന്നുവരുന്നത്. ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ രാജ്യത്തില്ല. 2012ല്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്‍ ഇപ്പോഴും സര്‍ക്കാര്‍ പരിഗണിച്ചില്ളെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.