ഡല്‍ഹിയിലെ അധികാര തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ അടിയന്തര വാദം

ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്ര ഭരണപ്രദേശമാണെന്നും ഭരണാധിപന്‍ ലഫ്. ഗവര്‍ണറാണെന്നുമുള്ള ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച അപ്പീലുകളില്‍ ഈ മാസം ഒമ്പതിന്  സുപ്രീംകോടതി വാദം കേള്‍ക്കും. ഡല്‍ഹി സര്‍ക്കാറിന്‍െറ ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് കെജ്രിവാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ആറ് അപ്പീലുകള്‍ അടിയന്തരമായി പരിഗണിക്കാന്‍ സമ്മതിച്ചത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അംഗീകാരം വേണമെന്ന ആഗസ്റ്റ് നാലിലെ ഡല്‍ഹി ഹൈകോടതി വിധിക്കു ശേഷം പ്രയാസകരമായ സാഹചര്യമാണ് ഡല്‍ഹിയില്‍ രൂപപ്പെട്ടിരിക്കുന്നതെന്ന് ആപ് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം ബോധിപ്പിച്ചു.
 വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയെ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കാന്‍ സുപ്രീംകോടതി നേരത്തേ വിസമ്മതിച്ചിരുന്നു.

ഡല്‍ഹി കേന്ദ്ര ഭരണപ്രദേശമാണെന്നും ഭരണാധിപന്‍ ലഫ്. ഗവര്‍ണറാണെന്നുമുള്ള ഡല്‍ഹി ഹൈകോടതി വിധിക്കെതിരെയുള്ള അപ്പീല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് അന്ന് ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. ഡല്‍ഹിയെ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആപ് സര്‍ക്കാര്‍ നേരത്തേ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലത്തെുന്നതിന്‍െറ തൊട്ടുതലേന്നാണ് ഇതിനെതിരെ ഹൈകോടതി വിധിയുണ്ടായത്. ഇതേതുടര്‍ന്ന് ഹൈകോടതി വിധിക്കെതിരെ തങ്ങള്‍ മറ്റൊരു അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഡല്‍ഹി സര്‍ക്കാറിനു വേണ്ടി ഹാജരായ ഇന്ദിര ജയ്സിങ് ബോധിപ്പിച്ചു.
ഡല്‍ഹി ഹൈകോടതി വിധിക്കെതിരായ അപ്പീല്‍ സമര്‍പ്പിക്കുമെങ്കില്‍ ഈ പൊതുതാല്‍പര്യ ഹരജിയുടെ ആവശ്യമെന്താണെന്ന് സുപ്രീംകോടതി തിരിച്ചുചോദിച്ചു. ഈ ഹരജിയുമായി വന്ന് ഹൈകോടതി വിധിക്കെതിരായ അപ്പീലില്‍നിന്ന് ഓടിയൊളിക്കാന്‍ ഡല്‍ഹി സര്‍ക്കാറിനാവില്ളെന്ന് ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബെഞ്ച് ഓര്‍മിപ്പിച്ചു. അതിനു ശേഷമാണ് ആറ് അപ്പീലുകളുമായി ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയിലത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.