സംഘര്‍ഷ സാധ്യത നീങ്ങാതെ കശ്മീര്‍

ശ്രീനഗര്‍: കൗമാരക്കാരന്‍െറ കൊലയെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ നിന്ന് കശ്മീര്‍ മുക്തമായില്ല. താഴ്വരയൊന്നാകെ കര്‍ഫ്യൂ മുക്തമാക്കിയിട്ടുണ്ടെങ്കിലും നിരവധി ഇടങ്ങളില്‍ സുരക്ഷാ സേന നിലയുറപ്പിച്ചിരിക്കുകയാണ്. ദൂരദര്‍ശന്‍, റേഡിയോ കശ്മീര്‍, സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഡിപാര്‍ട്ട്മെന്‍റ് എന്നിവയുടെ കെട്ടിടങ്ങള്‍ക്ക് ചുറ്റും കാവല്‍ ശക്തമാക്കി. ഈ സ്ഥാപനങ്ങളുടെ സമീപമുള്ള റോഡുകള്‍ തടയാന്‍ വിഘടനവാദ ഗ്രൂപ്പുകള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതിന്‍െറ പശ്ചാത്തലത്തിലാണിത്.

ഇതേ തുടര്‍ന്ന് ഇവിടങ്ങളിലേക്കുള്ളതും ലാല്‍ ചൗക്ക് സിറ്റിയിലെയും റോഡുകള്‍ അധികൃതര്‍ സീല്‍ ചെയ്തു. ജനങ്ങള്‍ കൂട്ടംചേര്‍ന്ന് നില്‍ക്കുന്നത് നിരോധിച്ചതായും പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വടക്കന്‍ കശ്മീരിലെ ബാരാമുല്ലയിലെ ലാഡൂരയില്‍ കഴിഞ്ഞ ദിവസം കൗമാരക്കാരന്‍ കൊല്ലപ്പെട്ടതാണ് പുതിയ സംഘര്‍ഷ സാധ്യതയിലേക്ക് നയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.