കര്‍ണാടകയില്‍നിന്ന് ഇരുമ്പയിര് കയറ്റി അയക്കാന്‍ വേദാന്തക്ക് സുപ്രീംകോടതി വിലക്ക്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഖനനം ചെയ്തെടുത്ത ഇരുമ്പയിര് കയറ്റിയയക്കാന്‍ വേദാന്ത ഗ്രൂപ്പിന് സുപ്രീംകോടതി അനുമതി നിഷേധിച്ചു. ധാതുക്കള്‍ക്ക് രണ്ടുതരം വിലയീടാക്കുന്നത് തുടരാന്‍ നാഷനല്‍ മിനറല്‍സ് ഡെവലപ്മെന്‍റ് കോര്‍പറേഷനും (എന്‍.എം.ഡി.സി) അനുമതി നല്‍കി. ധാതുക്കളുടെ വില നിര്‍ണയിക്കാന്‍ എന്‍.എം.ഡി.സിക്ക് അനുവാദമുണ്ടെന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി നിയോഗിച്ച മോണിറ്ററിങ് കമ്മിറ്റി ഇരുമ്പയിര് കയറ്റിയയക്കാനുള്ള അനുവാദം നിഷേധിച്ചതിനെ തുടര്‍ന്നാണ് വേദാന്ത ഗ്രൂപ് കോടതി കയറിയത്. ഇരുമ്പയിരിന് രണ്ടുതരം വിലയീടാക്കാനുള്ള എന്‍.എം.ഡി.സി നയത്തിനെതിരെ കര്‍ണാടക അയണ്‍ ആന്‍ഡ് സ്റ്റീല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയും കോടതി തള്ളി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.